ഇഗ്‌നോയിൽ 60 പ്രൊഫസർ



ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയിൽ (IGNOU) പ്രൊഫസർ, അസോസിയേറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിൽ 60 ഒഴിവ്‌. നേരിട്ടുള്ള നിയമനം. സ്‌കൂൾ ഓഫ്‌ ഹുമാനിറ്റീസ്‌, സോഷ്യൽ സയൻസ്‌, സയൻസ്‌, എജുക്കേഷൻ, കണ്ടിന്യൂയിങ്‌ എഡ്യുക്കേഷൻ, മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌, ഹെൽത്ത്‌ സയൻസസ്‌, കംപ്യൂട്ടർ ആൻഡ്‌ ഇൻഫർമേഷൻ സയൻസ്‌, അഗ്രിക്കൾച്ചർ, ടൂറിസം, ഹോസ്‌പിറ്റാലിറ്റി സർവീസ്‌ സെക്ടറൽ മാനേജ്‌മെന്റ്‌, ഇന്റർ ഡിസിപ്ലിനറി ആൻഡ്‌ ട്രാൻസ്‌ ഡിസിപ്ലിനറി സ്‌റ്റഡീസ്‌,  ഫോറിൻ ലാംഗ്വേജസ്‌,  ട്രാൻസ്ലേഷൻ സ്‌റ്റഡീസ്‌ ആൻഡ്‌ ട്രെയിനിങ്‌  വിഷയങ്ങളിലാണ്‌ അവസരം.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക്‌  www.ignou.ac.in കാണുക. Read on deshabhimani.com

Related News