വ്യോമസേനയിൽ എയർമാൻ
ഇന്ത്യൻ വ്യോമസേനയിൽ എയർമാൻ തസ്തികയിലേക്ക് പുരുഷന്മാർക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയിൽ. ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ ബിഎസ്സി/ഡിപ്ലോമയുള്ളവർ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളിലും ചെന്നൈ താംബരത്തെ വ്യോമസേന സ്റ്റേഷനിൽ നടക്കും. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാവും. വിശദവിവരങ്ങൾക്ക്: www.airmenselection.cdac.in. കാണുക. Read on deshabhimani.com