സഹകരണ ബാങ്കുകളിൽ 122 ഒഴിവ്‌



സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്ക്‌, സംഘം എന്നിവയിലെ ഒഴിവുകളിലേക്ക്‌ സംസ്ഥാന സഹകരണ സർവീസ്‌ പരീക്ഷാ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുണ്ട്‌. 106 ഒഴിവ്‌ ജൂനിയർ ക്ലർക്ക്‌/ കാഷ്യർ തസ്‌തികയിൽ. അസിസ്‌റ്റന്റ്‌ സെക്രട്ടറി – -2, സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ –- 4, ഡാറ്റാ എൻട്രി ഓപറേറ്റർ –-10 എന്നിവയാണ്‌ മറ്റ്‌ ഒഴിവുകൾ.  പ്രായം: 18 –- 40. പരീക്ഷാ ബോർഡ്‌ നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്‌  നിയമനം. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ അയക്കണം. അവസാന തീയതി: ജനുവരി 28. വിലാസം: സെക്രട്ടറി, സഹകരണ സർവീസ്‌ പരീക്ഷാ ബോർഡ്‌, കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ബിൽഡിങ്‌, ഓവർബ്രിഡ്‌ജ്‌, ജനറൽ പോസ്‌റ്റ്‌ ഓഫീസ്‌, തിരുവനന്തപുരം –-695001.  വിശദ വിവരങ്ങൾക്ക്‌ www.keralacseb.kerala.gov.in കാണുക. Read on deshabhimani.com

Related News