പ്രൊബേഷണറി ഓഫീസർ



ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. ബാങ്ക് ഓഫ് ഇന്ത്യ 734, ബാങ്ക് ഓഫ് മഹാരാഷ്ട്ര 250, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 83, യുസിഒ ബാങ്ക് 350 എന്നിങ്ങനെ നിലവിൽ 1417 ഒഴിവുകളാണുള്ളത്. യോഗ്യത ബിരുദം. പ്രായം:20‐30. 2020 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രിലിമിനറി, ഓൺലൈൻ പരീക്ഷ ഒക്ടോബർ 3, 10, 11 തിയതികളിലും മെയിൻ പരീക്ഷ നവംബർ 28നുമാണ്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കട്, തിരുവനന്തപുരം,  തൃശൂർ എന്നിവിടങ്ങളാണ് പ്രാഥമിക പരീക്ഷാകേന്ദ്രങ്ങൾ. മെയിൻ പരീക്ഷയുടെ കേന്ദ്രങ്ങൾ കൊച്ചിയും തിരുവനന്തപുരവുമാണ്. https://www.ibps.in/  വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ആഗസ്ത് 26.                      Read on deshabhimani.com

Related News