ഡിആർഡിഒയിൽ ട്രേഡ്‌ അപ്രന്റിസ്‌



ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ ഓർഗനൈസേഷന്റെ കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷ്യോനോഗ്രാഫിക്‌  ലബോറട്ടറിയിൽ ട്രേഡ്‌ അപ്രന്റിസ്‌ ഒഴിവുണ്ട്‌.  ഫിറ്റർ 4, ടർണർ 2, മെഷീനിസ്‌റ്റ്‌ 3, ഡ്രോട്‌സ്‌മാൻ(മെക്കാനിക്‌) 11,  ടൂർൾ ആൻഡ്‌  ഡൈമേക്കിങ്‌ (ഡൈ ആൻഡ്‌ മോൾഡ്‌) 1, ഇൻജക്‌ഷൻ മോൾഡിങ്‌ മെഷീൻ ഓപറേറ്റർ 1, വെൽഡർ (ഗ്യാസ്‌ ആൻഡ്‌ ഇലക്ട്രിക്‌) 2, ഇലക്ട്രോണിക്‌ മെക്കാനിക്‌ 6, ഇലക്ട്രീഷ്യൻ 3, സിഒപിഎ 3, സെക്രട്ടേറിയൽ അസി. 1, ഫ്രന്റ്‌ ഓഫീസ്‌ അസി. 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  ഏപ്രിൽ ഒന്ന്‌ മുതൽ ഒരു വർഷത്തേക്കാണ്‌ അപ്രന്റിസ്‌. മാർച്ച്‌ 11, 12 തിയതികളിലാണ്‌  തെരഞ്ഞെടുപ്പ്‌.  അപേക്ഷ trainingofficer@npol.drdo.in എന്ന ഇ മെയിൽ വിലാസത്തിൽ മാർച്ച്‌ ആറിനുള്ളിൽ നൽകണം. വിശദവിവരം www.apprenticeship.gov.in ൽ ലഭിക്കും. രാജരാമണ്ണ സെന്ററിൽ മധ്യപ്രദേശ് ഇൻഡോറിലെ രാജരാമണ്ണ സെന്റർഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 70 ഒഴിവുണ്ട്. ഫിറ്റർ 18, മെഷീനിസ്റ്റ് 2, ടർണർ 2, ഡ്രോട്സ്ട്സ്മാൻ(സിവിൽ) 1,വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 2, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് 3, സർവേയർ 2, പ്ലംബർ 3, കാർപന്റർ 2, മേസൺ 1, ഇലക്ട്രോണിക്സ് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/മെക്കാനിക് പവർ ഇലക്ട്രോണിക്സ് 16, ഇലക്ട്രീഷ്യൻ 6, ഇലക്ട്രോപ്ലേറ്റർ 2, കംപ്യൂട്ടർ ഓപറേറ്റർ പ്രോഗ്രാമിങ് അസി. 2, ഫുഡ് പ്രോഡക്ഷൻ(വെിജിറ്റേറിയൻ) 2 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. 1998 ഏപ്രിൽ ഒന്നിനും 2002 മാർച്ച് 31നും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ.www.apprenticeship.gov.in ൽ രജിസ്റ്റർ ചെയ്തവരാകണം അപേക്ഷകർ. വിശദവിവരത്തിന് www.rrcat.gov.in. അവസാനതിയതി ഫെബ്രുവരി 28.   Read on deshabhimani.com

Related News