ജെഎന്‍യുവില്‍ : 93 അധ്യാപകര്‍



ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെഎന്‍യു) പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ഒഴിവുണ്ട്. പ്രൊഫസര്‍- 24 (ജനറല്‍-21, എസ്സി-02, എസ്ടി-01), അസോസിയറ്റ് പ്രൊഫസര്‍- 26 (ജനറല്‍-18, എസ്സി- 04, എസ്ടി- 04), അസിസ്റ്റന്റ് പ്രൊഫസര്‍- 43 ( ജനറല്‍-20, ഒബിസി-14, എസ്സി- 04, എസ്ടി- 05) എന്നിങ്ങനെയാണ് ഒഴിവ്. സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ഈസ്തറ്റിക്സ്,  എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സ്, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സ്, ലൈഫ് സയന്‍സ്, സാന്‍സ്ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ്,  ദ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണന്‍സ്, മോളിക്യുലാര്‍ മെഡിസിന്‍, നാനോസയന്‍സ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സോഷ്യല്‍ സയന്‍സ്, അഡല്‍റ്റ് എഡ്യുക്കേഷന്‍, ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കള്‍ചറല്‍ സ്റ്റഡീസ് തുടങ്ങിയ പഠനവകുപ്പുകളിലാണ് ഒഴിവ്. യുജിസി നിഷ്കര്‍ഷിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.jnu.ac.in/career വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ജനുവരി 29 വൈകിട്ട് 5.30. Read on deshabhimani.com

Related News