കണ്ടെയ്നര്‍ കോര്‍പറേഷനില്‍ മാനേജ്മെന്റ് ട്രെയിനി



കണ്ടെയ്നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അക്കൌണ്ടിങ് വിഭാഗത്തില്‍ മാനേജ്മെന്റ് ട്രെയിനിയെ നിയമിക്കും.  പത്ത് ഒഴിവുണ്ട്. യോഗ്യത സിഎ, കംപ്യൂട്ടറില്‍ പ്രവൃത്തിപരിചയം. 1989 ഡിസംബര്‍ 31നും 1999 ഡിസംബര്‍ 30നും ഇടയില്‍ ജനിച്ചവരാകണം (രണ്ട് ദിവസവുമുള്‍പ്പെടെ). നിയമാനുസൃത വയസ്സിളവ് ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് (E1)  നിയമിക്കും.  ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇംഗ്ളീഷ്,  റീസണിങ്, പ്രൊഫഷണല്‍ നോളജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവ അടിസ്ഥാനമാക്കി ഓരോന്നിലും 30 ചോദ്യംവീതം 120 മാര്‍ക്കിന്റെ 120 ചോദ്യമാണുണ്ടാാവുക. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും.  പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക്  ഗ്രൂപ്പ് ഡിസ്കഷനിലും അഭിമുഖത്തിലും പങ്കെടുക്കാം. അപേക്ഷാ ഫീസ് ആയിരം രൂപ. എസ്സി/ എസ്ടി/ അംഗപരിമിതര്‍/ വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. www.concorindia.co.inwww.concorindia.co.in എന്ന website  വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ജനുവരി 22. വിശദവിവരം website ല്‍. Read on deshabhimani.com

Related News