കമ്പൈൻഡ് ഹയർസെക്കൻഡറി പരീക്ഷ അപേക്ഷ ക്ഷണിച്ചു



കമ്പൈൻഡ് ഹയർസെക്കൻഡറി (പ്ലസ്ടു) ലെവൽ പരീക്ഷക്ക്  സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. https://ssc.nic.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.  അവസാന തിയതി 2020 ജനുവരി 10. രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ട പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് (മൾട്ടിപ്പിൾ ചോയിസ്) മാതൃകയിലുള്ളതും രണ്ടാമത്തേത് വിവരണാത്മകവുമാണ്. മൂന്നാം ഘട്ടം നൈപുണി പരീക്ഷയാണ്. കേന്ദ്രസർവീസിലെ ലോവർ ഡിവിഷൻ ക്ലർക്/ ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർടിങ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപറേറ്റർ, ഡാറ്റ എൻട്രി ഓപറേറ്റർ ഗ്രേഡ് എ തസ്തികകളിലാണ് ഒഴിവ്. നൂറ് രൂപയാണ് ഫീസ്. എസ്സി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർക് ഫീസില്ല. പ്ലസ്ടുവാണ് യോഗ്യത. ചില തസ്തികകളിൽ സയൻസ്, കണക്ക് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു ജയിക്കണം. പ്രായം 18‐27. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയർന്ന പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും.  കർണാടക കേരള റീജണിൽ കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. വിലാസം Regional Director (KKR),Staff SelectionCommission,1st Floor, “E” Wing,Kendriya Sadan,Koramangala, Bengaluru,Karnataka560034 (www.ssckkr.kar.nic.in). വിശദവിവരം website ൽ.     Read on deshabhimani.com

Related News