കമ്പൈൻഡ്‌ ഡിഫൻസ്‌ സർവീസ്‌ അപേക്ഷ ക്ഷണിച്ചു



കമ്പൈൻഡ്‌ ഡിഫൻസ്‌ സർവീസ്‌  എക്‌സാമിനേഷൻ–-2021ന്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ മിലിട്ടറി അക്കാദമി ഡെറാഡൂൺ 100, ഇന്ത്യൻ നാവിക അക്കാദമി ഏഴിമല 26, എയർഫോഴ്‌സസ്‌ അക്കാദമി ഹൈദരാബാദ്‌ 32, ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമി ചെന്നൈ (എസ്‌എസ്‌സി മെൻ) 170,  എസ്‌എസ്‌സി വുമൺ 17 എന്നിങ്ങനെ ആകെ‌  345 ഒഴിവുണ്ട്‌. കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഫെബ്രുവരി ഏഴിന്‌ പരീക്ഷ നടക്കും. കോഴ്‌സുകൾക്ക്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 17. ഇന്ത്യൻ മിലിട്ടറി അക്കാദമി അവിവാഹിതരായ പുരുഷന്മാർ അപേക്ഷിക്കണം. യോഗ്യത ബിരുദം.  നാവിക അക്കാദമി അവിവാഹിതരായ പുരുഷന്മാർ അപേക്ഷിക്കണം. യോഗ്യത എൻജിനിയറിങ്‌ ബിരുദം. എയർഫോഴ്‌സ്‌ അക്കാദമി അവിവാഹിതരായിരിക്കണം അപേക്ഷകർ. യോഗ്യത അംഗീകൃത ബിരുദം അല്ലെങ്കിൽ എൻജിനിയറിങ്‌ ബിരുദം. ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമി അവിവാഹിതരായ പുരുഷന്മാർക്കുള്ള കോഴ്‌സ്‌ യോഗ്യത ബിരുദം. ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമി അവിവാഹിതരായ സ്‌ത്രീകൾക്കുള്ള‌  കോഴ്‌സ് യോഗ്യത ബിരുദം. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹ ബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. www.upsconline.nic.in വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരം www.upsc.gov.in Read on deshabhimani.com

Related News