ജൂനിയര്‍ ക്ളര്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു



കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘത്തില്‍ ജൂനിയര്‍ ക്ളാര്‍ക്ക് തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ ജനറല്‍ - 3 വിദ്യാഭ്യാസ യോഗ്യത സഹകരണ നിയമം/ചട്ടത്തിന് വിധേയം. ബിരുദം/ബിരുദാനന്തര ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭികാമ്യം. അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, സംവരണ വിഭാഗം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും രണ്ട് കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും 250/- രൂപയുടെ ഡിഡി (സെക്രട്ടറി, പ്രവാസി ലിമിറ്റഡ് നം: 4455, മലപ്പുറം) സഹിതം ദി പ്രസിഡന്റ്, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം (പ്രവാസിസ് ലിമിറ്റഡ്) ക്ളിപ്തം നമ്പര്‍ 4455, നെച്ചിക്കാടന്‍ ബില്‍ഡിങ്, നിയര്‍ എയുപി സ്കൂള്‍, അപ്ഹില്‍ പോസ്റ്റ്, മലപ്പുറം ജില്ല, പിന്‍: 676 505 എന്ന വിലാസത്തില്‍ 16.08.2017 ബുധനാഴ്ച വൈകുന്നേരം 5 മണിക്കുമുമ്പായി സമര്‍പ്പിക്കണം.അര്‍ഹരായ അപേക്ഷകള്‍ സംഘം നടത്തുന്ന എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0483 2731702 Read on deshabhimani.com

Related News