ഹൈക്കോടതിയില്‍ 21 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്



കേരള ഹൈക്കോടതിയില്‍ 21 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്- ഗ്രേഡ് രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി രണ്ട് ഘട്ടങ്ങളിലായി വേണം അപേക്ഷിക്കാന്‍. ആദ്യഘട്ടം ആഗസ്ത് ഏഴു(തിങ്കളാഴ്ച) മുതല്‍ ആരംഭിച്ചു. ഡിക്ടേഷന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്. വിശാദംശങ്ങള്‍ ചുവടെ. റിക്രൂട്ട്മെന്റ് നമ്പര്‍: 4/2017. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്- ഗ്രേഡ് II. യോഗ്യത: കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ച ബിരുദം. ഇംഗ്ളീഷ് ടൈപ്പ്റൈറ്റിങ്ങില്‍ കെജിടിഇ (ഹയര്‍). ഷോര്‍ട്ട്ഹാന്‍ഡില്‍ കെജിടിഇ (ഹയര്‍) അല്ലെങ്കില്‍ തത്തുല്യം. കംപ്യൂട്ടര്‍ വേഡ് പ്രോസസിങ്/തത്തുല്യ യോഗ്യത അഭിലഷണീയം. ശമ്പളം: 26,500-56,700 രൂപ. പ്രായം: അപേക്ഷകര്‍ 02-01-1981നും 01-01-1999നും (രണ്ട് തിയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം. SC/ST വിഭാഗത്തിന് അഞ്ചും ഒബിസി വിഭാഗത്തിന് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷാഫീസ്: 300 രൂപ. ( SC/ST  വിഭാഗത്തിന് ഫീസ് ബാധകമല്ല). ഓണ്‍ലൈന്‍ അപേക്ഷയുടെ ഒന്നാംഘട്ടത്തില്‍  ഡൌണ്‍ലോഡ് ചെയ്യുന്ന ചെലാന്‍ ഉപയോഗിച്ച് എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടക്കണം. ഫീസ് അടക്കാനുള്ള അവസാനതിയതി: സെപ്തംബര്‍ 15. അപേക്ഷിക്കേണ്ട വിധം: www.hckrecruitment.nic.in എന്ന website ല്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിച്ചു മനസിലാക്കിയശേഷം ഈ വെബ്സൈറ്റ് വഴി രണ്ട് ഘട്ടങ്ങളിലായി വേണം അപേക്ഷിക്കാന്‍. ഒന്നാംഘട്ടം (STEP-I/New Application-) പ്രാഥമികവിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാനുള്ളതാണ്. രണ്ടാംഘട്ടം STEP-II/Registered Applicant  സര്‍ടിഫിക്കറ്റുകള്‍, സ്കാന്‍ ചെയ്ത ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷയില്‍ ഇ-മെയില്‍/മൊബൈല്‍നമ്പര്‍ എന്നിവ നല്‍കണം. തുടര്‍ അറിയിപ്പുകള്‍ ഇ-മെയില്‍/എസ്എംഎസ് വഴി വ്യക്തിപരമായി അറിയിക്കും. വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. അപേക്ഷാതിയതി: ഒന്നാംഘട്ടം: ആഗസ്ത് 7 മുതല്‍ സെപ്തംബര്‍ 7 വരെ. രണ്ടാംഘട്ടം: ആഗസ്ത് 7 മുതല്‍ സെപ്തംബര്‍ 26 വരെ. Read on deshabhimani.com

Related News