26 തസ്‌തികയിൽ 
പിഎസ്‌സി വിജ്ഞാപനം



26 തസ്തികയിൽ നിയമനത്തിന്‌ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 10 എണ്ണത്തിൽ നേരിട്ടുള്ള നിയമനം. ഗസറ്റ്‌ തീയതി 29.04.2023. കാറ്റഗറി നമ്പർ 29/2023 മുതൽ 55/2023 വരെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ 31. വിശദവിവരങ്ങൾക്ക്‌ www.keralapsc.gov.in കാണുക.  തസ്‌തികകൾ:   ജനറൽ റിക്രൂട്ട്‌മെന്റ്‌ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഇൻ സംഹിത, സംസ്‌കൃത ആൻഡ്‌ സിദ്ധാന്ത, ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (വിഷ), മണ്ണ്‌ പര്യവേക്ഷണ, മണ്ണ്‌ സംരക്ഷണ വകുപ്പിൽ സോയിൽ സർവേ ഓഫീസർ/ റിസർച്ച്‌ അസിസ്‌റ്റന്റ്‌/  കാർട്ടോഗ്രാഫർ/ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌, കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ജനറൽ ഫൗണ്ടേഷൻ കോഴ്‌സ്‌, സ്‌റ്റേറ്റ്‌ സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ്‌ III, കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ (ഇലക്‌ട്രിക്കൽ) (തസ്‌തിക മാറ്റം മുഖേന), ടൂറിസം വകുപ്പിൽ സ്‌റ്റി വാർഡ്‌, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്‌ ലിമിറ്റഡിൽ അഗ്രിക്കൾച്ചറൽ ഓഫീസർ പാർട്ട്‌ ഒന്ന്‌ ജനറൽ കാറ്റഗറി, പാർട്ട്‌ 2 (സൊസൈറ്റി കാറ്റഗറി), കേരള സ്‌റ്റേറ്റ്‌ സിവിൽ സപ്ലൈസ്‌ കോർപറേഷൻ ലിമിറ്റഡിൽ അസിസ്‌റ്റന്റ്‌ ഫാർമസിസ്‌റ്റ്‌, കേരള വിനോദ സഞ്ചാര വികസന കോർപറേഷൻ ലിമിറ്റഡിൽ പ്ലംബർ, മീറ്റ്‌ പ്രൊടക്ട്‌സ്‌ ഓഫ്‌ ഇന്ത്യയിൽ ഇലക്‌ട്രീഷ്യൻ.  ജനറൽ റിക്രൂട്ട്‌മെന്റ്‌ (ജില്ലാതലം) വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ (കന്നഡ മാധ്യമം) (തസ്‌തിക മാറ്റം വഴിയുള്ള നിയമനം).  സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌ (ജില്ലാതലം) വിവിധ വകുപ്പുകളിൽ ലാസ്‌റ്റ്‌ ഗ്രേഡ്‌ സർവന്റ്‌സ്‌ (പട്ടികജാതി പട്ടികവർഗക്കാർക്ക്‌ മാത്രമായുള്ള പ്രത്യേക നിയമനം).  എൻസിഎ വിജ്ഞാപനം സംസ്ഥാന തലം ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ(ജൂനിയർ) അറബിക്‌. കേരള ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻഡസ്‌ട്രീസ്‌ ബോർഡിൽ ലോവർ ഡിവിഷൻ ക്ലർക്ക്‌/ അക്കൗണ്ടന്റ്‌, കാഷ്യർ/ ക്ലർക്ക്‌ കം അക്കൗണ്ടന്റ്‌ / രണ്ടാം ഗ്രേഡ്‌ അസിസ്‌റ്റന്റ്‌.  ജില്ലാതലം വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ(കന്നഡ മാധ്യമം), പട്ടികജാതി വികസന വകുപ്പിൽ ഫീമെയിൽ വാർഡൻ, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ(അറബിക്‌), പട്ടികജാതി വികസന വകുപ്പിൽ കുക്ക്‌, എൻസിസി/ സൈനിക ക്ഷേമ വകുപ്പിൽ ലാസ്‌റ്റ്‌ഗ്രേഡ്‌ സർവന്റ്‌സ്‌(വിമുക്തഭടന്മാർ മാത്രം), ജില്ലാ സഹകരണ ബാങ്കിൽ ഡ്രൈവർ (സൊസൈറ്റി ക്വാട്ട), പ്യൂൺ / വാച്ച്‌മാൻ. ചുരുക്കപ്പട്ടിക 
പ്രസിദ്ധീകരിക്കും കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്) (കാറ്റഗറി നമ്പർ 142/2020). വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമെറ്റിക് കം ഡ്രോയിങ്) (കാറ്റഗറി നമ്പർ 06/2022). സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് വകുപ്പിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ (കാറ്റഗറി നമ്പർ 123/2021). കിർത്താഡ്സിൽ സ്റ്റാറ്റിസ്റ്റീഷ്യൻ (കാറ്റഗറി നമ്പർ 255/2022). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് കം പമ്പ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 656/2021). കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനിൽ ഓവർസിയർ (കാറ്റഗറി നമ്പർ 68/2021). ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 508/2022). ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 313/2022). പ്രമാണ പരിശോധന ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 648/2021) തസ്തികയിലേക്ക്  മെയ് ഒമ്പതിന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.   ഒഎംആർ പരീക്ഷ പ്ലസ്ടു തല മുഖ്യപരീക്ഷ 2022 ന്റെ ഭാഗമായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 44/2021, 45/2021, 693/2021 തുടങ്ങിയവ) തസ്തികയിലേക്ക്  മെയ് ഒമ്പതിന് രാവിലെ 10.30 മുതൽ 12.30 വരെ ഒഎംആർ പരീക്ഷ നടത്തും. Read on deshabhimani.com

Related News