കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി



ഗുരുവായൂർ ദേവസ്വത്തിലേക്ക്‌ നിയമനത്തിനായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ ജനുവരി 29ന്‌ വിജ്ഞാപനം ചെയ്‌ത തസ്‌തികകളിൽ അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. മാർച്ച്‌ 31 ആണ്‌ അവസാന തിയതി. കാറ്റഗറി നമ്പർ 13/2020–-സ്‌റ്റാഫ്‌നേഴ്‌സ്‌ ഗ്രേഡ്‌ രണ്ട്‌ തസ്‌തികയുടെ രണ്ടാമത്തെ യോഗ്യതയോടൊപ്പം ‘ അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽനിന്നും ബിഎസ്‌സി നേഴ്‌സിങ്‌ ജയിക്കണം. അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്നും ജനറൽ നേഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറിയിൽ മൂന്ന്‌ വർഷത്തിൽ കുറയാത്ത കോഴ്‌സ്‌ ജയിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത’ എന്നുകൂടി കൂട്ടിച്ചേർത്തിരിക്കുന്നു.കാറ്റഗറി നമ്പർ 15/2020–-ഫാർമസിസ്‌റ്റ്‌ ഗ്രേഡ്‌ രണ്ട്‌ രണ്ടാമത്തെ യോഗ്യതയോടൊപ്പം ‘ഡിഫാം അല്ലെങ്കിൽ തത്തുല്യമോ  ഉയർന്നതോ ആയ യോഗ്യത’ എന്നുകൂടി ചേർത്തിരിക്കുന്നു. കാറ്റഗറി നമ്പർ 17/2020–പബ്ലിക്‌ റിലേഷൻസ്‌ ഓഫീസർ ഇതിന്റെ രണ്ടാമത്തെ യോഗ്യതയോടൊപ്പം‘ പബ്ലിക്‌ റിലേഷൻസ്‌/മാസ്‌ കമ്യൂണിക്കേഷൻസ്‌/പബ്ലിക്‌ റിലേഷൻസ്‌ ആൻഡ്‌ ജേർണലിസം/പബ്ലിക്‌ റിലേഷൻസ്‌ ആൻഡ്‌ വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻസ്‌ ഇവയിൽ ഏതെങ്കിലും ഒന്നിൽ സർക്കാർ അംഗീകരിച്ച ഡിഗ്രി/പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത’ എന്നുകൂടി  ചേർത്തിരുക്കുന്നു.   Read on deshabhimani.com

Related News