കോഴിക്കോട് ഐഐഎമ്മിൽ



കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 11 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ജൂനിയർ അസി. 05, സ്റ്റോർസ് അസി. 01(എസ്‌സി), അസിസ്റ്റന്റ് 02, ടെക്നിക്കൽ അസി. 01(ഒബിസി), ജൂനിയർ എൻജിനിയർ(സിവിൽ) 01(എസ്‌സി), അക്കൗണ്ടന്റ് 01 എന്നിങ്ങനെയാണ് ഒഴിവ്. ജൂനിയർ അസി. , സ്റ്റോർസ് അസി. , അസിസ്റ്റന്റ് തസ്തികകളിൽ യോഗ്യത ബിരുദവും കംപ്യൂട്ടറിലുള്ള അറിവുമാണ്. ഉയർന്ന പ്രായം 35. ടെക്നിക്കൽ അസി. യോഗ്യത കംപ്യൂട്ടർ എൻജിനിറയിങ് ഡിപ്ലോമ. ജൂനിയർ എൻജിനിയർ(സിവിൽ) സിവിൽ എൻജിനിയറിങിൽ ഡിപ്ലോമ, അക്കൗണ്ടന്റ് യോഗ്യത ബികോം, ബിബിഎ, ഇന്റർ സിഎ/ഐസി ഡബ്ല്യുഎ. ഉയർന്ന പ്രായം 35. www.iimk.ac.in വഴി ഓൺലൈനായി അപേഷിക്കാനുള്ള അവസാന തിയതി ജനുവരി 26. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം Senior Administrative Officer(HR), Indian Institute of  Mangement Kozhikode, IIM Kozhikode Campus P O, Kunnamangalamm, Kozhikode, Kerala 673570  എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിനകം ലഭിക്കത്തക്കവിധം സ്പീഡ്പോസ്റ്റിലോ രജിസ്ട്രേഡായോ അയക്കണം.   Read on deshabhimani.com

Related News