ബംഗളൂരു മെട്രോറെയിൽ കോർപറേഷൻ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു



ബംഗളൂരു മെട്രോറെയിൽ കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓപറേഷൻസ് ആൻഡ് മെയിന്റനൻസ് വിഭാഗത്തിലാണ് ഒഴിവ്. മെയിന്റയിനർ 134, ജൂനിയർ എൻജിനിയർ 21, സെക്ഷൻ എൻജിനിയർ 19 എന്നിങ്ങനെ ആകെ 174 ഒഴിവുണ്ട്. മെയിന്റയിനർ യോഗ്യത മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തിൽ ദ്വിവത്സര ഐടിഐയും ജൂനിയർ എൻജിനിയർ ത്രിവസതര എൻജിനിയറിങ് ഡിപ്ലോമ, സെക്ഷൻ എൻജിനിയർ എൻജിനിയറിങ് ബിരുദം. അപേക്ഷിക്കാനുള്ള യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടണം. ഉയർന്ന പ്രായം 35.  www.bmrc.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി രണ്ട്.   Read on deshabhimani.com

Related News