ഐഒസിഎല്ലിൽ 68 ഒഴിവ്



ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ഉത്തർപ്രദേശ് മഥുര റിഫൈനറിയിലേക്ക് ജൂനിയർ എൻജിനിയറിങ് അസി. നാല്(പ്രൊഡക്ഷൻ) കെമിക്കൽ വിഭാഗത്തിൽ 32, പവർ ആൻഡ് യൂട്ടിലിറ്റി 02, ഇലക്ട്രിക്കൽ 13, മെക്കാനിക്കൽ 15, ഇൻസ്ട്രുമെന്റേഷൻ 06 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ/തത്തുല്യം. പ്രായം 18‐26. 2018 ഡിസംബർ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  നിയമാനുസൃത ഇളവ് ലഭിക്കും. www.iocl.com എന്ന webite വഴി ജനുവരി ഏഴ്മുതൽ ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ജനുവരി 28. അപേക്ഷിച്ചതിന്റെ പ്രിന്റും അനുബന്ധരേഖകളും GM(HR), HR Department, Administration Building, Mathura Refinery, Mathura, Uttar Pradesh281005എന്ന വിലാസത്തിലേക്ക് അയക്കണം. ഇവ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 04. വിശദവിവരം website ൽ.   Read on deshabhimani.com

Related News