പുതുച്ചേരി ജിപ്മറിൽ



പുതുച്ചേരിയിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രോജ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 70 ഒഴിവുണ്ട്. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ യോഗ്യത ഹിന്ദി/ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം, ബിരുദതലത്തിൽ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായോ പരീക്ഷാമാധ്യമമായോ തെരഞ്ഞെടുക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. ടെക്നിക്കൽ അസി.(ന്യൂക്ലിയർ മെഡിസിൻ) യോഗ്യത ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ബിരുദം. അല്ലെങ്കിൽ ഫിസിക്സ്/കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ലൈഫ് സയൻസിൽ ബിരുദവും മെഡിക്കൽ റേഡിയേഷൻ ആൻഡ് ഐസോടോപ് ടെക്നോളജിയിൽ രണ്ട് വർഷത്തെ പിജി ഡിപ്ലോമയും. ടെക്നിക്കൽ അസി.(യൂറോളജി) യോഗ്യത മെഡിക്കൽ റേഡിയേഷൻ ടെക്നോളജിയിൽ ബിരുദം, യൂറോളജി വകുപ്പിൽ അൾട്രാസൗണ്ട് ആൻഡ് സിആം ഇമേജ് ഇന്റർൻസിഫയർ മെഷീനിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ യൂറോളജി അനുബന്ധവിഷയത്തിൽ ബിരുദം/ തത്തുല്യം. യൂറോളജി വകുപ്പിൽ അൾട്രാസൗണ്ട് ആൻഡ് സിആം ഇമേജ് ഇന്റർൻസിഫയർ മെഷീനിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. നേഴ്സിങ് ഓഫീസർ യോഗ്യത ജനറൽ നേഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ ബിരുദം/ഡിപ്ലോമ. നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. എല്ലാ തസ്തികകളിലും പ്രായം 35ൽ കവിയരുത്.  സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട് യോഗ്യത പ്ലസ്ടു/തത്തുല്യം. മിനിറ്റിൽ 80 വാക്ക് എന്ന രീതിയിൽ 10 മിനിറ്റ് ഡിക്ടേഷൻ. മാന്വൽ ടൈപ്പ് റൈറ്ററിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 65(കംപ്യൂട്ടറിൽ 50) ട്രാൻസ്ക്രിപ്ഷൻ. എംടിഎസ് കോബ്ലർ യോഗ്യത എസ്എസ്എൽസി/തത്തുല്യം. തൊഴിൽ പരിയം വേണം. ഇരു തസ്തികകളിലും പ്രായം 27ൽ കവിയരുത്.www.jipmer.puducherry.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 28. വിശദവിവരം websiteൽ.   Read on deshabhimani.com

Related News