ഡല്‍ഹി ടെക്നോളജിക്കല്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍



ഡല്‍ഹി ടെക്നോളജിക്കല്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സോഫ്റ്റ്വേര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ് വിഷയങ്ങളിലാണ് നിയമനം. പ്രൊഫസര്‍ തസ്തികയില്‍ 24 (കംപ്യൂട്ടര്‍ എന്‍ജിനിയറിങ്- 05, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-04, സോഫ്റ്റ്വേര്‍ എന്‍ജിനിയറിങ്-03, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്-04, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്-05, മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്-03) ഒഴിവാണുള്ളത്. അസോസിയറ്റ് പ്രൊഫസര്‍ തസ്തികയില്‍ (കംപ്യൂട്ടര്‍ എന്‍ജിനിയറിങ്-11, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-04, സോഫ്റ്റ്വേര്‍ എന്‍ജിനിയറിങ്-05, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്-06, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്-06, മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്-05)-37 ഒഴിവാണുള്ളത്. ഇരു തസ്തികകളിലും യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ളാസോടെയുള്ള ബിഇ/ബിടെക്, എംഇ/എംടെക് അല്ലെങ്കില്‍ എംസിഎ/ എംടെക് അല്ലെങ്കില്‍ പിഎച്ച്ഡി. പ്രായം പ്രൊഫസര്‍ക്ക് 50 ഉം അസോസിയറ്റ് പ്രൊഫസര്‍ക്ക് 45 വയസ്സുമാണ്. യോഗ്യത, പരിചയം, പ്രായം ഇവ സംബന്ധിച്ച് വിശദവിവരം website ല്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ബന്ധപ്പെട്ട അനുബന്ധരേഖകള്‍ സഹിതം Registrar, Delhi Technological University  എന്ന വിലാസത്തിലും ലഭിക്കണം. അവസാനദിവസം ഡിസംബര്‍ 18. വിശദവിവരം www.dtu.ac.in www.dtu.ac.in ല്‍ ലഭിക്കും. Read on deshabhimani.com

Related News