എൽഐസി ഹൗസിങ്‌ 
ഫിനാൻസിൽ അസിസ്‌റ്റന്റ്‌, 
അസിസ്‌റ്റന്റ്‌ മാനേജർ



എൽഐസി ഹൗസിങ്‌ ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക്‌   അപേക്ഷ ക്ഷണിച്ചു. അസിസ്‌റ്റന്റ്‌ 50 ഒഴിവ്‌, യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം. പ്രായം: 21–-28.  അസിസ്‌റ്റന്റ്‌ മാനേജർ 30 ഒഴിവ്‌ , 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ  ബിരുദാനന്തര ബിരുദം. പ്രായം: 21–-28. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. www.lichousing.com വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ആഗസ്‌ത്‌ 25. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News