സിവിൽ സർവീസ് അപേക്ഷിക്കാം



upsc.gov.in.സിവിൽ സർവീസ് പരീക്ഷക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബിരുദം.  പ്രായം:  21 –- 32 . 2022 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. - പ്രാഥമികം, പ്രധാന പരീക്ഷകളാണിവ. അഭിമുഖവുമുണ്ടാകും.   തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവയാണ്‌  പ്രാഥമിക പരീക്ഷയുടെ കേന്ദ്രങ്ങൾ. പ്രധാനപരീക്ഷയുടെ കേന്ദ്രം തിരുവനന്തപുരമാണ്‌. upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി  ഫെബ്രുവരി 22 വൈകിട്ട്‌ ആറ്‌. വിശദവിവരത്തിന്‌ upsc.gov.in. Read on deshabhimani.com

Related News