ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഒഴിവുണ്ട്‌



ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നോൺ ടെക്‌നിക്കൽ ട്രേഡ്‌ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 265 ഒഴിവുണ്ട്‌. ചെന്നൈ ആസ്ഥാനമായ സതേൺ റീജിയന്‌ കീഴിലാണ്‌ ഒഴിവ്‌. കേരളം, തമിഴ്‌നാട്‌, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളും പുതുച്ചേരിയും ഉൾപ്പെട്ടതാണ്‌ ഇത്‌. കേരളത്തിൽ 54 ഒഴിവുണ്ട്‌. അക്കൗണ്ട്‌സ്‌, ഡാറ്റ എൻട്രി ഓപറേറ്റർ, റീട്ടെയിൽ സെയിൽസ്‌ അസോസിയേറ്റ്‌ എന്നിവയിലാണ്‌ അവസരം. അക്കൗണ്ട്‌സ്‌ വിഭാഗത്തിൽ ബിരുദധാരികൾക്ക്‌ അപേക്ഷിക്കാം. മറ്റുള്ളവയിൽ സ്‌കിൽ സർട്ടിഫിക്കറ്റ്‌ ഉള്ളവർക്കും. പ്രായം: 18–-24. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.  പരീക്ഷ നവംബർ 27ന്‌. കേരളത്തിൽ കൊച്ചി കേന്ദ്രമാണ്‌. അവസാന തീയതി നവംബർ 12. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.iocl.com കാണുക. Read on deshabhimani.com

Related News