കമ്പൈൻഡ് ഡിഫൻസ് സർവീസ് അപേക്ഷക്ഷണിച്ചു



കമ്പൈൻഡ് ഡിഫൻസ് സർവീസ് എക്സാമിനേഷൻ (എസ്എസ്സി നോൺ ടെക്നിക്കൽ‐വുമൺ ഉൾപ്പെടെ)‐2019 ന് യുപിഎസ്സി അപേക്ഷക്ഷണിച്ചു. 2019 ഫെബ്രുവരി മൂന്നിനാണ് പരീക്ഷ. ഇന്ത്യൻ മിലിട്ടറി അക്കാദമി ഡെറാഡൂൺ 100, ഇന്ത്യൻ  നാവൽ അക്കാദമി ഏഴിമല 45, എയർഫോഴ്സ് അക്കാദമി ഹൈദരാബാദ് 32, ഓഫീസേഴ്സ് അക്കാദമി ചെന്നൈ (മദ്രാസ്)  225, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി ചെന്നൈ 15 എന്നിങ്ങനെ ആകെ 417 ഒഴിവുണ്ട്. ബിരുദധാരികൾ, എൻജിനിയറിങ് ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 26 വൈകിട്ട് ആറ്. പ്രായം, അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച് വിശദവിവരം website ൽ. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്ത് 41 പരീക്ഷാകേന്ദ്രങ്ങളുണ്ട്.   Read on deshabhimani.com

Related News