മംഗളൂരു പെട്രോകെമിക്കൽസിൽ അപ്രന്റിസ്



കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഒഎൻജിസി മംഗളൂരു പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജുവേറ്റ്/ ടെക്നിഷ്യൻ അപ്രന്റിസാവാൻ അവസരം. കെമിക്കൽ 02, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് 03, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 01, മെക്കാനിക്കൽ 01 എന്നിങ്ങനെയാണ് ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുകൾ. അതത് ട്രേഡിൽ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. കെമിക്കൽ 02, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 02, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ 01 എന്നിങ്ങനെയാണ് ടെക്നിഷ്യൻ അപ്രന്റിസ്ഷിപ് ഒഴിവുകൾ. അതത് ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. https://ompl.co.in/currentopenings  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബർ 23. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം. കൂടുതൽ വിവരങ്ങൾ website ൽ.   Read on deshabhimani.com

Related News