കേരള സ്റ്റാർട്ടപ്പ് മിഷനിൽ സിഇഒ



സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എൻജിനിയറിങ്് ബിരുദവും പ്രശസ്തമായ സ്ഥാപനത്തിൽ നിന്നുള്ള മുഴുവൻ സമയ എംബിഎയും. പ്രായം: 40‐50. കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. കേന്ദ്ര‐സംസ്ഥാന സർക്കാർ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും നിയമനം നൽകാം. ഒക്ടോബർ 14 ന് രാത്രി 11.59 നകം അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ മാതൃക  http://startupmission.kerala.gov.in/career എന്ന website ൽ ലഭിക്കും. ഉന്നതസാങ്കേതിക വ്യവസായ രംഗത്ത് 15 വർഷം പ്രവൃത്തിപരിചയവും ഇക്കാലയളവിൽത്തന്നെ ഈ രംഗത്തെ സുപ്രധാന വിഭാഗത്തിന്റെയോ സ്ഥാപനത്തിന്റെയോ തലവനായി അഞ്ച് വർഷത്തെ പരിചയം, സ്റ്റാർട്ടപ്പ്‐ഇൻകുബേഷൻ രംഗത്തെ രണ്ട് വർഷത്തെ പരിചയം എന്നിവയാണ് തസ്തികയിലേക്ക് വേണ്ടത്. ബിസിനസ് ഡവലപ്മെന്റ്, അന്താരാഷ്ട്ര വാണിജ്യബന്ധങ്ങൾ, മികച്ച ആശയവിനിമയ മികവ്്, നൂതനത്വം എന്നിവയിൽ മികവ് തെളിയിക്കണം. കൂടൂതൽ വിവരത്തിന്്  ഇ മെയിൽ hr@startupmission.in ഫോൺ:  0471‐2700270   Read on deshabhimani.com

Related News