ഒഎൻജിസി പെട്രോ അഡീഷൻസ് ലിമിറ്റഡിൽ



ഒഎൻജിസി പെട്രോ അഡീഷൻസ് ലിമിറ്റഡിൽ (ഒപിഎഎൽ) 25 ഒഴിവിലേക്ക് അപേക്ഷിക്കും. എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് വിഭാഗത്തിലാണ് അവസരം. എക്സിക്യൂട്ടീവ് വിഭാഗത്തിൽ മെക്കാനിക്കൽ മെയിന്റനൻസ് 1, ഇലക്ട്രിക്കൽ മെയിന്റനൻസ് 2, ഇൻസ്ട്രുമെന്റ് മെയിന്റനൻസ് 2, ക്വാളിറ്റി ലബ്സ് 1, എൻവയോൺമെന്റ് 2, മാർക്കറ്റിങ് 1, ഫിനാൻസ് 2, ഐടി 1, ലീഗൽ 1 എന്നിങ്ങനെയും നോൺ എക്സിക്യൂട്ടീവ് യുആൻഡ് ഒ ഓപറേഷൻസ് 6, മെക്കാനിക്കൽ മെയിന്റനൻസ് 2, ഇലക്ട്രിക്കൽ മെയിന്റനൻസ് 1, ഐടി 1, സെക്യൂരിറ്റി ഇൻഫ്രാസ്ട്രക്ചർ 2 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത, പ്രായപരിധി തുടങ്ങി വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.opalindia.in website  കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 10.   Read on deshabhimani.com

Related News