ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 106 എക്‌സിക്യൂട്ടീവ്‌



ഇന്ത്യൻ ഓയിൽ കോർപറേഷന്റെ റിഫൈനറീസ്‌ ഡിവിഷനിൽ എക്‌സിക്യൂട്ടീവിന്റെ ഒഴിവുണ്ട്‌. കരാർ നിയമനം. ലെവൽ ഒന്ന്‌, രണ്ട്‌ വിഭാഗങ്ങളിലായി 106 ഒഴിവുണ്ട്‌. ബിഇ/ബിടെക്‌ / ഡിപ്ലോമ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം 35 ൽതാഴെ.  അപേക്ഷ ഓൺലൈനായി അയക്കണം. പ്രിന്റ്‌ ഔട്ടും രേഖകളും സാധാരണ തപാലിലും അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 22. പ്രിന്റ്‌ ഔട്ട്‌ ഏപ്രിൽ നാലിനകം അയക്കണം. വിശദവിവരങ്ങൾക്ക്‌ www.iocl.com കാണുക. Read on deshabhimani.com

Related News