മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡഡ്‌



മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. ലബോറട്ടറി സൂപ്പർവൈസർ‐ 07, യോഗ്യത അനലിറ്റിക്കൽ കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, പെട്രോളിയം കെമിസ്ട്രി, എൻവയോൺമെന്റൽ സയൻസ്, എൻവയോൺമെന്റൽ കെമിസ്ട്രി, അപ്ലൈഡ് എൻവയോൺമെന്റൽ കെമിസ്ട്രി എന്നിവയിൽ ഒന്നിൽ സ്പെഷ്യലൈസേഷനോടെ കെമിസ്ട്രിയിൽ മാസ്റ്റർ ബിരുദം. എൻജിനിയർ (ഫയർ)‐ 01, യോഗ്യത ഫയർ/ ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിങ് ബിരുദം. എക്സിക്യൂട്ടീവ്(ഫിനാൻസ്)‐ 08, യോഗ്യത ബിരുദം, സിഎ/ഐസിഡബ്ല്യുഎ, അല്ലെങ്കിൽ ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ എംബിഎ. എക്സിക്യൂട്ടീവ് (ഇന്റേണൽ ഓഡിറ്റ്)‐ 01. യോഗ്യത ബിരുദം. സിഎ/ഐസിഡബ്ല്യുഎ, പ്രായം: 28. www.mrpl.co.in www.mrpl.co.in എന്ന website ലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി മാർച്ച് 24. സീനിയർ മാനേജർ(മെഡിക്കൽ സർവീസസ്)‐ 01, യോഗ്യത എംബിബിഎസ്്, സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ/മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ, പത്ത് വർഷം പ്രവൃത്തിപരിചയം. പ്രായം 40. അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി)‐ 02, യോഗ്യത എൻജിനിയറിങ് ബിരുദം. ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ബിരുദാനന്തര ഡിപ്ലോമ. നാലുവർഷ പ്രവൃത്തിപരിചയം. പ്രായം 32. അസിസ്റ്റന്റ് മാനേജർ (മെഡിക്കൽ സർവീസസ്)‐02. എംബിബിഎസ്്, സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ/മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ, നാല് വർഷം പ്രവൃത്തിപരിചയം. പ്രായം 34. അപേക്ഷാഫോറം വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച്  The  Chief  Manager(HR-Recruitment), Mangalore refinery and Petrochemicals Ltd, Post Kuthethur, Mangalore-575030 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തിയതി മാർച്ച് 24. Read on deshabhimani.com

Related News