SBI വെൽത്ത്മാനേജ്മെന്റിൽ



SBI വെൽത്ത് മാനേജ്മെന്റ് ഡിവിഷനിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.  സോണൽ ഹെഡ് സെയിൽസ്(റീടെയിൽ), റിലേഷൻഷിപ്പ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ(എൻആർഐ), റിലേഷൻഷിപ്പ് മാനേജർ (കോർപറേറ്റ്), റിലേഷൻഷിപ്പ് മാനേജർ (ഇ‐വെൽത്ത്), അക്വിസിഷൻ റിലേഷൻഷിപ്പ് മാനേജർ, ഇൻവസ്റ്റ്മെന്റ് കൗൺസലർ, റിലേഷൻ ഷിപ്പ് മാനേജർ(ടീം ലീഡ്),  കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, സെൻട്രൽ റിസർച്ച് ടീം (പോർട്ഫോളിയോ അനാലിസിസ് ആൻഡ് ഡാറ്റ അനലിറ്റിക്സ്), ഹെഡ് (ഓപ്പറേഷൻസ്), കംപ്ലയൻസ് ഓഫീസർ, പ്രോജക്ട് ഡവലപ്മെന്റ് മാനേജർ(ബിസിനസ്), പ്രോജക്ട് ഡവലപ്മെന്റ് മാനേജർ (ടെക്നോളജി),  മാനേജർ (ബിസിനസ് ഡവലപ്മെന്റ്), ഇൻവസ്റ്റ്മെന്റ് അഡൈ്വസർ (റീടെയിൽ ആൻഡ് കോർപറേറ്റ്), സെൻട്രൽ ഓപ്പറേഷൻസ് ടീം സപ്പോർട്ട്, സെൻട്രൽ റിസർച്ച് ടീം സപ്പോർട്ട്,  സോണൽ ഹെഡ്‐ഇവെൽത്ത്, സോണൽ ഹെഡ്/ ടീം ലെഡ്(എൻആർഐ) എന്നീ 20 തസ്തികകളിലായി 407 ഒഴിവുണ്ട്. അഹമ്മദാബാദ്, അലഹബാദ്, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ഛണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡെറാഡൂൺ, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ജയ്പുർ, ജലന്ധർ, കാൺപുർ, കൊച്ചി, കൊൽക്കത്ത, കോഴിക്കോട്, ലക്നൗ, ലുധിയാന, മംഗളൂരു, മുംബൈ, നാഗ്പുർ, നാസിക്, പനാജി, പട്ന, പുണെ, റായ്പുർ, രാജ്കോട്ട്, റാഞ്ചി, സൂറത്ത്, തിരുവനന്തപുരം, തൃശൂർ, വഡോദര, വാരാണസി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഒഴിവ്.https://bank.sbi/careers or https://www.sbi.co.in/careers website ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരവും ലഭിക്കും. അവസാന തിയതി ഫെബ്രുവരി 15. Read on deshabhimani.com

Related News