സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റ്



സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റ് (ടെക്നിക്കൽ അസിസ്റ്റന്റ്‐ കം‐ പ്രോഗ്രാമർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുണ്ട്. യോഗ്യത കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിഇ/ബിടെക്. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദം. കംപ്യൂട്ടറൈസേഷനിൽ മൂന്ന് വർഷത്തെ പരിചയം. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ. കംപ്യൂട്ടറൈസേഷനിൽ നാലു വർഷം പരിചയം. നിയമബിരുദം അഭികാമ്യം. പ്രായം മുപ്പത് വയസ്സിൽ താഴെ. നിയമാനുസൃതവയസ്സിളവ് ലഭിക്കും. എഴുത്തുപരീക്ഷ (ഒബ്ജക്ടീവ്), ടെക്നിക്കൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്(ഒബ്ജക്ടീവ്), പ്രാക്ടിക്കൽ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, ജനറൽ അവയർനസ്, റീസണിങ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയുൾപ്പെടും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.sci.gov.in www.sci.gov.inഎന്ന website  ൽ ലഭിക്കും. ഫോട്ടോപതിച്ച അപേക്ഷ, രേഖകളുടെ പകർപ്പ് എന്നിവ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി Registrar (Admn.I), Supreme Court of India, Tilak Marg, New Delhi-110201  എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം. കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം.   Read on deshabhimani.com

Related News