Tailoring പരിശീലനം



കണ്ണൂര്‍ > കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ടെക്സ്റ്റൈല്‍ കമീഷണര്‍ ഓഫീസ്, പവര്‍ലൂം സര്‍വീസ് സെന്റര്‍ എന്നിവ നടത്തുന്ന സ്യൂയിങ് മെഷീന്‍ ഓപറേറ്റര്‍ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ട്  മാസത്തെ പരിശീലനത്തിന് 18 വയസ്് പൂര്‍ത്തിയായവര്‍ക്കാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ പത്തിന് മുമ്പ് ശനി, ഞായര്‍ ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ മരയ്ക്കാര്‍കണ്ടിയിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ്, 1500 രൂപ ഫീസ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോസഹിതം നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങള്‍ അസി. ഡയറക്ടര്‍, പവര്‍ലൂം സര്‍വീസ് സെന്റര്‍, മരയ്ക്കാര്‍കണ്ടി, സിറ്റി പി ഒ, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍: 0497 2734950. Read on deshabhimani.com

Related News