ലോക്‌സഭയിൽ ട്രാൻസ്‌ലേറ്റർ



ലോക്‌സഭാ സെക്രട്ടറിയറ്റിൽ  ട്രാൻസ്‌ലേറ്റർ 47 ഒഴിവുണ്ട്‌. ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ്‌ ഒരു വിഷയവുമായുള്ള ബിരുദവും/ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും   ഹിന്ദി വിഷയമായുള്ള ബിരുദവും/എതെങ്കിലും  വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ഇംഗീഷ്‌, ഹിന്ദി എന്നിവ വിഷയങ്ങളായുള്ള ബിരുദവും. ഹിന്ദിയിൽനിന്ന്‌ ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള പരിഭാഷയുടെ സർടിഫിക്കറ്റ്‌/ഡിപ്ലോമ കോഴ്‌സ്‌/ഹിന്ദിയിൽനിന്നും ഇംഗ്ലീഷിലേക്കോ തിരിച്ചോയുള്ള പരിഭാഷയിൽ രണ്ട്‌ വർഷത്തെ സർക്കാർസ്ഥാപനങ്ങളിലെ പരിചയം. പ്രായപരിധി: 27(രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക്‌ 29). www.loksabha.nic.in എന്ന വെബ്‌സൈറ്റിൽനിന്ന്‌ അപേക്ഷാഫോറം ലഭിക്കും.  പൂരിപ്പിച്ച അപേക്ഷാഫോറവും ആവശ്യമായ രേഖകളും recruitment--lss@sansad.nic.in എന്ന ഇ മെയിലിൽ അയയ്‌ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 27.  വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News