ഐബിപിഎസ്‌ വിജ്ഞാപനം ഗ്രാമീൺ ബാങ്കുകളിൽ 8812 ഒഴിവ്‌



വിവിധ സംസ്ഥാനങ്ങളിലെ  ഗ്രാമീൺ, റൂറൽ ബാങ്കുകളിലെ ഒഴിവുകളിലേക്ക്‌ നിയമനത്തിന്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണൽ സെലക്‌ഷൻ (ഐബിപിഎസ്‌) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 8812 ഒഴിവുണ്ട്‌.  കേരള ഗ്രാമീൺ ബാങ്കിൽ 430 ഒഴിവുണ്ട്‌.  ഓഫീസ്‌ അസിസ്‌റ്റന്റ്‌ (മൾട്ടി പർപ്പസ്‌), ഓഫീസർ സ്‌കെയിൽ –-I (അസിസ്‌റ്റന്റ്‌ മാനേജർ), ഓഫീസർ സ്‌കെയിൽ II ജനറൽ ബാങ്കിങ്‌ ഓഫീസർ (മാനേജർ), ഓഫീസർ സ്‌കെയിൽ II  സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ (മാനേജർ), ഓഫീസർ സ്‌കെയിൽ III (സീനിയർ മാനേജർ)  എന്നീ തസ്‌തികകളിലാണ്‌ അവസരം. പ്രായം: ഓഫീസ്‌ അസിസ്‌റ്റന്റ്‌ : 18–-28, അസിസ്‌റ്റന്റ്‌ മാനേജർ:- 18–-30, മാനേജർ: 21 –-32,  സീനിയർ മാനേജർ: 21 –- 40.  ഓഫീസർ സ്‌കെയിൽ I, ഓഫീസ്‌ അസിസ്‌റ്റന്റ്‌ (മൾട്ടിപർപ്പസ്‌) തസ്‌തികകളിൽ പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട്‌ ഘട്ടങ്ങളിലായി ഓൺലൈൻ പരീക്ഷയുണ്ടാവും. ഓഫീസർ സ്‌കെയിൽ II, III എന്നിവയ്‌ക്ക്‌ ഒറ്റഘട്ട  പരീക്ഷ മാത്രം. പ്രിലിമിനറി പരീക്ഷയ്‌ക്ക്‌ കേരളത്തിൽ കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ, ആലപ്പുഴ, കൊച്ചി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവയും മെയിൻ പരീക്ഷയ്‌ക്ക്‌ കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം എന്നിവയും കേന്ദ്രമാണ്‌.  പ്രിലിമിനറി പരീക്ഷ ആഗസ്‌തിലും മെയിൻ പരീക്ഷ സെപ്‌തംബറിലും നടക്കും. ഓൺലൈനായി അപേക്ഷ നൽകാനുള്ള  അവസാന തീയതി ജൂൺ 21. വിശദവിവരങ്ങൾക്ക്‌ www.ibps.in കാണുക. Read on deshabhimani.com

Related News