ഐഒസിയിൽ 
എൻജിനിയർ



ഇന്ത്യൻ ഓയിൽ കോർപറേഷനിൽ(IOC) (എൻജിനിയർ/ ഓഫീസർ തസ്‌തികയിൽ വിവിധ ഒഴിവിലേക്ക്‌ അപേക്ഷിക്കാം. കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ, ഇൻസ്‌ട്രുമെന്റേഷൻ, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലാണ്‌ അവസരം. ബിഇ/ ബിടെക്‌ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഗേറ്റ്‌ 2023 സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. അഭിമുഖം, ഗ്രൂപ്പ്‌ ഡിസ്‌കഷൻ, ഗ്രൂപ്പ്‌ ടാസ്‌ക്‌ എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 22. വിശദവിവരങ്ങൾക്ക്‌ www.iocl.com കാണുക. Read on deshabhimani.com

Related News