വ്യോമസേനയിൽ 
276 ഓഫീസർ



വ്യോമസേനയിൽ കമീഷൻഡ്‌ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിന്‌ എയർഫോഴ്‌സ്‌ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്‌ (AFCAT) എൻസിസി സ്‌പെഷ്യൽ എൻട്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫ്ലയിങ്‌, ഗ്രൗണ്ട്‌ ഡ്യൂട്ടി(ടെക്‌നിക്കൽ), ഗ്രൗണ്ട്‌ ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ) ബ്രാഞ്ചുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. സ്‌ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ബിരുദം/ എൻജിനിയറിങ്‌ ബിരുദം/ ബിരുദാനന്തരബിരുദം യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: ഫ്ലയിങ്‌ ബ്രാഞ്ച്‌  20 – -24, ഗ്രൗണ്ട്‌ ഡ്യൂട്ടി 20 –- 26. പരീക്ഷ ആഗസ്‌ത്‌ 25, 26, 27 തീയതികളിൽ. കേരളത്തിൽ കണ്ണൂർ, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക്‌ hrrps:/careerairforce.nic.in, https:/afcat.cdac.in കാണുക. Read on deshabhimani.com

Related News