എൽഐസി ഹൗസിങ് ഫിനാൻസിൽ



എൽഐസി ഹൗസിങ് ഫിനാൻസിൽ അസോസിയറ്റ് തസ്തികയിൽ ആറ് ഒഴിവുണ്ട്. ഡെൽഹി , കൊൽക്കത്ത, ബംഗളൂരു, ഭോപ്പാൽ, മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. യോഗ്യത സോഷ്യൽവർക്കിലോ റൂറൽ മാനേജ്മെന്റിലോ ബിരുദാനന്തര ബിരുദം, ഒരുവർഷത്തെ പ്രവൃത്തിപരിചയം. കുറഞ്ഞത് 55 ശതമാനം മാർക്ക് നേടണം. റെഗുലർ ബിരുദമേ പരിഗണിക്കൂ. പ്രായം 23‐30. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ ഏഴ്. വിശദവിവരത്തിന് www.lichousing.com   Read on deshabhimani.com

Related News