നാഷണൽ ക്യാപ്പിറ്റൽ റീജിയൻ ട്രാൻസ്പോർട്ട്‌ കോർപറേഷനിൽ ഒഴിവുണ്ട്



ഡൽഹിയിലെ നാഷണൽ ക്യാപ്പിറ്റൽ റീജിയൻ ട്രാൻസ്പോർട് കോർപറേഷനിൽ 20 ഒഴിവുണ്ട്. സിവിൽ എൻജിനിയർമാർക്കും ആർക്കിടെക്ടുമാർക്കും അപേക്ഷിക്കാം മൂന്ന് വർഷത്തേക്ക് കരാർ നിയമനമാണ്. രണ്ട് വർഷത്തേക്ക് സെക്യൂരിറ്റി ബോണ്ടുണ്ടായിരിക്കും. അസിസ്റ്റന്റ് സൈറ്റ് അസോസിയറ്റ് 9, അസിസ്റ്റന്റ് ഡിശസെൻ എക്സ്പേർട് 3, അസിസ്റ്റന്റ് ആർക്കിടെക്ട് 3, അസോസിയറ്റ് ആർകിടെക്റ്റ് 2, സീനിയർ ഡിസൈൻ എക്സ്പേർട് 1, ഡെപ്യൂട്ടി ചീഫ്  ആർകിടെക്ട് 2 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 11. വിശദവിവരത്തിന് www.ncrtc.in  Read on deshabhimani.com

Related News