നാവികസേനയിൽ 
ബിടെക്‌ എൻട്രി



 ഇന്ത്യൻ നാവികസേനയിൽ പ്ലസ്‌ടു(ബിടെക്‌), കേഡറ്റ്‌ എൻട്രി സ്‌കീം(പെർമനന്റ്‌ കമീഷൻ) കോഴ്‌സിലേക്ക്‌ അപേക്ഷിക്കാം. 35 ഒഴിവുണ്ട്‌. എക്‌സിക്യൂട്ടീവ്‌ ആൻഡ്‌ ടെക്‌നീഷ്യൻ ബ്രാഞ്ച്‌–-30, എജുക്കേഷൻ ബ്രാഞ്ച്‌ –-5 എന്നിങ്ങനെയാണ്‌ അവസരം. നാല്‌ വർഷ ബിടെക്‌ കോഴ്‌സ്‌ എഴിമല നാവിക അക്കാദമിയിലാണ്‌. ജൂലായിലാണ്‌ കോഴ്‌സ്‌ ആരംഭിക്കുക. അവിവാഹിതരായ പുരുഷന്മാർക്ക്‌ അപേക്ഷിക്കാം.  2004 ജനുവരി രണ്ടിനും2006 ജൂലായ്‌ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പ്ലസ്‌ടു സമ്പ്രദായത്തിലുള്ള സീനിയർ സെക്കൻഡറി വി്ജയിച്ചിരിക്കണം.  ജെഇഇ (മെയിൻ) –-2022(ബിഇ/ബിടെക്‌) റാങ്ക്‌ ലിസ്‌റ്റ്‌ പ്രകാരമാണ്‌ തെരഞ്ഞെടുപ്പ്‌. ബംഗളൂരു, ഭോപ്പാൽ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിലാണ്‌ അഭിമുഖം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12. വിശദവിവരങ്ങൾക്ക്‌ www.joinindiannavy.gov.in കാണുക. Read on deshabhimani.com

Related News