ഭക്ഷ്യസുരക്ഷാ ഗവേഷണത്തിന് കൂടുതല്‍ സാധ്യത



ആഗോളതലത്തില്‍ ഏറെ ഗവേഷണം നടക്കുന്ന മേഖലയാണ് ഭക്ഷ്യസുരക്ഷ.  മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആവശ്യമായ ‘ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം, സുസ്ഥിരത എന്നിവ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, ലഭ്യത, ഉപയോഗം എന്നിവ ‘ഭക്ഷ്യസുരക്ഷയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്റര്‍ ഡിസിപ്ളിനറി റിസര്‍ച്ച് ഭക്ഷ്യസുരക്ഷയില്‍ ലോകത്തെമ്പാടും നടന്നുവരുന്നു. യുകെയിലെ ബ്രിസ്റ്റലിലുള്ള ലാങ്ഫോര്‍ഡ് വെറ്ററിനറി സ്കൂളില്‍ രോഗപ്രതിരോധശേഷിയുള്ള കന്നുകാലികളെ ഉരുത്തിരിച്ചെടുക്കാനുള്ള ഗവേഷണങ്ങള്‍  നടക്കുന്നു. യുകെയിലെ കാബട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭാവിയില്‍ ഭക്ഷ്യസുരക്ഷ നിലനിര്‍ത്താനുള്ള നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.  കാലാവസ്ഥയ്ക്കിണങ്ങിയ കന്നുകാലി ജനുസ്സുകള്‍, ഉല്‍പ്പാദനക്ഷമത ഉയര്‍ത്താനുള്ള ജനിതകമാറ്റങ്ങള്‍, പരാദ നിയന്ത്രണം, ആന്റിബയോട്ടിക്കുകള്‍ക്കും, വിരമരുന്നുകള്‍ക്കും എതിരെയുള്ള പ്രതിരോധശേഷി, കാലാവസ്ഥാ വ്യതിയാനം, ഉല്‍പ്പാദനത്തിലുണ്ടാകുന്ന മാറ്റം എന്നിവ ‘ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗവേഷണ മേഖലകളാണ്. ലോകത്ത് 97 ശതമാനം രാജ്യങ്ങളും ഗോതമ്പ് ഉപയോഗിക്കുമ്പോള്‍ ആഗോളതലത്തില്‍ ഗോതമ്പിന്റെ ഉല്‍പ്പാദനത്തിന് പ്രാധാന്യം ഏറിവരുന്നു. മനുഷ്യര്‍ക്ക് ഉപയോഗിക്കാവുന്ന ‘ഭക്ഷ്യവസ്തുക്കള്‍ കന്നുകാലികള്‍ക്കു നല്‍കുന്നത് കറയ്ക്കുക, പ്രാദേശികതലത്തില്‍ അനുയോജ്യമായ ജനുസ്സുകളെ വളര്‍ത്തുക, കന്നുകാലികളുടെ രോഗനിയന്ത്രണത്തിന് പ്രാധാന്യം നല്‍കുക, തീറ്റയുടെ ഗുണമേന്മ• വിലയിരുത്തുക, മികച്ച പരിചരണരീതികള്‍ അവലംബിക്കുക, ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നിവയ്ക്ക് ഗ്ളോബല്‍ ഫാം പ്ളാറ്റ്ഫോമില്‍ പ്രാധാന്യം ലഭിച്ചുവരുന്നു.  ഭക്ഷ്യസുരക്ഷയില്‍ ജീവശാസ്ത്രം, കൃഷി, വെറ്ററിനറി സയന്‍സ്, ഇക്കണോമിക്സ്, ഫിഷറീസ് തുടങ്ങിയ ബിരുദധാരികള്‍ക്ക് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റലിന്റെ കീഴിലുള്ള കാബട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം നടത്താം. റിസ്ക് ആന്‍ഡ് ഹസാര്‍ഡ്സ്, ഫുഡ് സെക്യൂരിറ്റി, ഫ്യൂച്ചര്‍ സൈറ്റ്സ്, ഫുഡ് സെക്യൂരിറ്റി, ഗ്ളോബല്‍ ചേഞ്ച്, ലോ കാര്‍ബണ്‍ എനര്‍ജി, അനിമല്‍ വെല്‍ഫെയര്‍, വാട്ടര്‍  എന്നിവയിലാണ് പുതിയ ഗവേഷണ പ്രോജക്ടുകളുള്ളത്. യുകെയിലെ  ഉപരിപഠനത്തിന് ഐഇഎല്‍ടിഎസ് പരീക്ഷ  ഒമ്പതില്‍ ഏഴില്‍ കുറയാത്ത സ്കോറോടുകൂടി പൂര്‍ത്തിയാക്കണം. അക്കാദമിക് മികവ്, ഗവേഷണം അഭിരുചി, പ്രസിദ്ധീകരണങ്ങള്‍ എന്നിവ പ്രത്യേകം വിലയിരുത്തും. ബിരുദധാരികള്‍ക്ക്  എംഎസ്, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് വിജ്ഞാപനം വരുമ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് carbotenquiries@bristol.ac.uk എന്ന ഇ–മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. വെബ്സൈറ്റ്: www.bristol.ac.uk  tpsethu2000@gmail.com Read on deshabhimani.com

Related News