വനിതാ കോണ്‍സ്റ്റബിള്‍: 2030 ഒഴിവ്



റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, റെയില്‍വേ പ്രൊട്ടക്ഷന്‍ സ്പെഷ്യല്‍ ഫോഴ്സ് എന്നിവയിലായി 2030 വനിതാ കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍. സൌത്ത് സെന്‍ട്രല്‍ റെയില്‍വേയിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്എസ്എല്‍സി/തത്തുല്യ യോഗ്യത പാസാകണം. മികച്ച ശാരീരിക യോഗ്യതയും വേണം. മൂന്നുമിനിറ്റ് 40 സെക്കന്‍ഡില്‍ 800 മീറ്റര്‍ ഓട്ടം 12 അടി ലോങ്ജമ്പ്. ഹൈജമ്പ് എന്നിവ ശാരീരിക ക്ഷമതാ പരിശോധനയിലുണ്ടാകും. 2016 ജൂലൈ ഒന്നിന് 18–25 വയസ്സാണ് പ്രായപരിധി. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്. www.scr.indianrailways.gov.in, www.rpfonlinereg.in  വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് ഒന്നുവരെ സ്വീകരിക്കും.   Read on deshabhimani.com

Related News