കലിക്കറ്റ് സർവകലാശാലയിൽ 116 അധ്യാപകർ



കലിക്കറ്റ് സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ 24, അസോസിയറ്റ് പ്രൊഫസർ 29, അസിസ്റ്റന്റ്  പ്രൊഫസർ 63 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. അറബിക്, ബോട്ടണി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഫോക്ലോർ സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, ജേർണലിസം, പൊളിറ്റിക്കൽസയൻസ്, ലൈബ്രറി സയൻസ്, മലയാളം, മാത്തമാറ്റിക്സ്, നാനോ സയൻസ് ആൻഡ് ടെക്നോളജി, ഫിലോസഫി, സൈക്കോളജി, സംസ്കൃതം, വുമൺ സ്റ്റഡീസ്  വിഷയങ്ങളിൽ ഓരോ ഒഴിവും കെമിസ്ട്രി, ഫിസിക്സ്, സുവോളജി വിഷയങ്ങളിൽ രണ്ട് വീതവും ഒഴിവാണുള്ളത്. അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ ബയോ ടെക്നോളജി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഹിന്ദി, ലൈബ്രറി സയൻസ്, ലൈഫ് സയൻസ്, മലയാളം, നാനോ സയൻസ് ആൻഡ് ടെക്നോളജി, ഫിലോസഫി, റഷ്യൻ ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ, സുവോളജി വിഷയങ്ങളിൽ ഓരോന്നും അറബിക്, എഡ്യുക്കേഷൻ, ഇംഗ്ലീഷ്, ഹിസ്റ്ററി, ജേർണലിസം, സ്റ്റാറ്റിസ്റ്റിക്സ് രണ്ടുവീതവും ഫിസിക്സ് മൂന്നൊഴിവുമാണുള്ളത്.  അസിസ്റ്റന്റ് പ്രൊഫസർ അറബിക് 2, ബോട്ടണി 4, കെമിസ്ട്രി 4, കൊമേഴ്സ് 3, കംപ്യൂട്ടർ സയൻസ് 1, ഇക്കണോമിക്സ് 4, എഡ്യുക്കേഷൻ 2, ഇംഗ്ലീഷ് 1, ഹിന്ദി 2, ഹിസ്റ്ററി 2, ജേർണലിസം 2, ലൈഫ്സയൻസ് 1, ലൈബ്രറി സയൻസ് 1, മലയാളം 3, മാത്തമാറ്റിക്സ് 2, നാനോസ്യൻസ്  ആൻഡ് ടെക്നോളജി 2, ഫിലോസഫി 4, ഫിസിക്സ് 2, സൈക്കോളജി 4, റഷ്യൻ ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ 4 (റഷ്യൻ 1, കംപാരിറ്റീവ് ലിറ്ററേച്ചർ 3), സംസ്കൃതം 3, ഡ്രാമ ആൻഡ് ഫൈൻ ആർട്സ് 5, സ്റ്റാറ്റിസ്റ്റിക്സ് 2, സുവോളജി 3 എന്നിങ്ങനെയാണ് ഒഴിവ്.  https://www.uoc.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 5. വിശദവിവരം website ൽ.  Read on deshabhimani.com

Related News