ഐഎസ്‌ആർഒയിൽ 
സയന്റിസ്‌റ്റ്‌/എൻജിനിയർ



ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷനിൽ (ഐഎസ്‌ആർഒ) സയന്റിസ്‌റ്റ്‌/എൻജിനിയർ ‘എസ്‌സി’ തസ്‌തികയിൽ 68 ഒഴിവുണ്ട്‌. ഇലക്‌ട്രോണിക്‌സ്‌, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്‌ വിഭാഗങ്ങളിലാണ്‌ അവസരം. ബിടെക്‌/ ബിഇ തത്തുല്യ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഉദ്യോഗാർഥികൾ national career service portal ൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. ‘ഗേറ്റ്‌’ സ്‌കോർ അടിസ്ഥാനപ്പെടുത്തിയാണ്‌ തെരഞ്ഞെടുപ്പ്‌.  ബംഗളൂരു, മഹേന്ദ്രഗിരി, ഹാസൻ, അഹമ്മദാബാദ്‌, ശ്രീഹരിക്കോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലാവും നിയമനം. അവസാന തീയതി ഡിസംബർ 19. വിശദവിവരങ്ങൾക്ക്‌ www.isro.gov.in കാണുക. Read on deshabhimani.com

Related News