ശുചിത്വ മിഷനിൽ



സംസ്ഥാനത്ത്‌ തദ്ദേശ സ്വയംഭരണ വകുപ്പിന്‌ കീഴിലുള്ള ശുചിത്വ മിഷനിൽ വിവിധ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഐഇസി എക്സ്‌പേർട്‌, എംഐഎസ്‌ എസ്ക്‌പേർട്‌, പ്രോഗ്രാം ഓഫീസർ, ടെക്‌നിക്കൽ കൺസൾട്ടന്റ്‌  തസ്‌തികകളിലാണ്‌ ഒഴിവ്‌. കരാർ നിയമനം. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്‌മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ നൽകാം.  അവസാന തീയതി ഡിസംബർ ഒമ്പത്‌.  വിശദവിവരങ്ങൾക്ക് വെബസൈറ്റ്‌ കാണുക. Read on deshabhimani.com

Related News