എൻഎസ്‌എസ്‌ കോളേജുകളിൽ അസി. പ്രൊഫസർ



കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലെ എൻഎസ്എസിന്റെ കോളേജുകളിലെ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസർമാരുടെ ഒഴിവുണ്ട്. കേരള സർവകലാശാലയുടെ കീഴിൽ  ഇംഗ്ലീഷ് 04, മലയാളം 03, റഷ്യൻ ലാംഗ്വേജ് 01, മാത്തമാറ്റിക്സ് 07, ബോട്ടണി 06, മ്യൂസിക് 01, ഇക്കണോമിക്സ് 03, സ്റ്റാറ്റിസ്റ്റിക്സ് 03, ജിയോളജി 01 മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിൽ ഇംഗ്ലീഷ് 07, മലയാളം 01, മാത്തമാറ്റിക്സ് 01, ഫിസിക്സ് 04, കെമിസ്ട്രി 03, ബോട്ടണി 04, സൂവോളജി 02, ഹിസ്റ്ററി 03, കൊമേഴ്സ് 03, സ്റ്റാറ്റിസ്റ്റിക്സ് 01, കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഇംഗ്ലീഷ് 06, സംസ്കൃതം 01, മാത്തമാറ്റിക്സ് 04, ഹിസ്റ്ററി 02, ബോട്ടണി 03, സുവോളജി 04, കംപ്യൂട്ടർ സയൻസ് 03, സ്റ്റാറ്റിസ്റ്റിക്സ് 02 കണ്ണൂർ സർവകലാശാലക്ക് കീഴിലെ മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ ഫിസിക്സ് 01, ഹിന്ദി 02, ഇക്കണോമിക്സ് 02, ഹിസ്റ്ററി 01, കൊമേഴ്സ് 01 എന്നിങ്ങനെയാണ് ഒഴിവ്. യുജിസി വ്യവസ്ഥപ്രകാരമുള്ള യോഗ്യതവേണം. അപേക്ഷാഫോറം ചങ്ങനാശേരി എൻഎസ്എസ് ഹെഡ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 0481 2420604.   Read on deshabhimani.com

Related News