വിസ്മയപാർക്കിൽ വിവിധ തസ്തിക



മലബാർ പ്ലഷേഴ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ കണ്ണൂർ പറശ്ശിനിക്കടവിലെ വിസ്മയപാർക്കിൽ അസി. മാനേജർ (മാർക്കറ്റിങ്) 01, സെക്യൂരിറ്റി ഓഫീസർ 01, സെക്യൂരിറ്റി ഗാർഡ് 01, ലൈഫ് ഗാർഡ് 02, ഓപറേഷൻ അസി. 02, ടെക്നീഷ്യൻ ഗ്രേഡ് രണ്ട് മെക്കാനിക്കൽ 03, ഇലക്ട്രിക്കൽ 02 ഒഴിവുണ്ട്. യോഗ്യത: അസി. മാനേജർ (മാർക്കറ്റിങ്), മാർക്കറ്റിങ് സ്പെഷ്യലൈസേഷനോടെ എംബിഎ, മാർക്കറ്റിങിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 35, സെക്യഉരിറ്റി ഓഫീസർ ബിരുദം മിലിറ്റി സർവീസിൽനിന്നും സുബേദാർ പദവിയിൽ കുറയാത്ത തസ്തികയിൽനിന്നും വിരമിച്ചവർക്ക് യോഗ്യതയിൽ ഇളവുണ്ട്. കായികക്ഷമത വേണം. ഉയർന്ന പ്രായം 55. മൂന്നിൽ അധികം ഭാഷകളിൽ പ്രാവീണ്യം വേണം. സെക്യൂരിറ്റി ഗാർഡ്  പസ്ടു ജയിക്കണം. ഉയർന്ന പ്രായം 35. വിമുക്തഭടന്മാർക്ക് ഇളവ്, രാത്രിയിലും പകലും ജോലിചെയ്യാൻ സന്നദ്ധത വേണം. ലൈഫ് ഗാർഡ് എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം.  നീന്തൽ വൈദഗ്ധ്യം തെളിയിക്കുന്ന സർടിഫിക്കറ്റ് വേണം. ഉയർന്ന പ്രായം 35.  ടെക്നീഷ്യൻ  യോഗ്യത ഐടിഐ/ ഡിപ്ലോമ ഉയർന്ന പ്രായം 35. മുകളിലെ എല്ലാ തസ്തികകളിലും പുരുഷന്മാർ മാത്രം അപേക്ഷിക്കണം.  ഓപറേഷൻ അസി.  എസ്എസ്എൽസി, ഉയർന്ന പ്രായം 35, സ്ത്രീകൾ മാത്രം അപേക്ഷിക്കണം. യോഗ്യരായവർ ഡിസംബർ അഞ്ചിന് പകൽ രണ്ടിനുമുമ്പ് അസ്സൽ സർടിഫിക്കറ്റുകളും പകർപ്പും ഫോട്ടോയും സഹിതം  വിസ്മയപാർക്കിന്റെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0497 2782850   Read on deshabhimani.com

Related News