106 ഇൻഫന്ററി ബറ്റാലിയൻ റിക്രൂട്ട്മെന്റ് റാലി



106 ഇൻഫന്ററി ബറ്റാലിയൻ (ടെറിട്ടോറിയൽ ആർമി) സോൾജ്യർ (ജനറൽ ഡ്യൂട്ടി), സോൾജ്യർ (ട്രേഡ്സ്മാൻ) തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് റാലി നടത്തും. ഡിസംബർ നാലുമുതൽ 12 വരെ ബംഗളൂരുവിലെ കെഎൽപിയിലായിരിക്കും റാലി. രാവിലെ അഞ്ചിന് റിപ്പോർട്ട് ചെയ്യണം. സോൾജ്യർ(ജനറൽ ഡ്യൂട്ടി) 57,  യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനവും ആകെ  45 ശതമാനവും മാർക്ക് വേണം. പ്ലസ്ടുവോ ഉയർന്ന യോഗ്യതയോയുള്ളവർക്ക് എസ്എസ്എൽസിയിൽ 45 ശതമാനം മാർക്ക് വേണമെന്ന് നിർബന്ധമില്ല. സോൾജ്യർ (ട്രേഡ്സ്മാൻ) 05 (ബ്ലാക്സ്മിത്ത് 01, വാഷർമാൻ 01, എക്യുപ്മെന്റ് റിപ്പയർ 01, ഷെഫ് കമ്യൂണിറ്റി 01, ഷെഫ് കമ്യൂണിറ്റി സ്പെഷ്യൽ 01) ഒഴിവ്. യോഗ്യത: എസ്എസ്എൽസി, അതത് ട്രേഡിൽ പ്രാവീണ്യമുണ്ടാകണം. ഉയരം കുറഞ്ഞത് 160 സെ.മീ, തൂക്കം 50 കിലോ. നെഞ്ചളവ് 77‐82( അഞ്ച് സെ.മീ വികാസം) ദേശീയതലത്തിലൊ സംസ്ഥാനതലത്തിലൊ മികവ് തെളിയിച്ച കായിക താരങ്ങൾക്ക് ശാരീരിക യോഗ്യതയിൽ ഇളവുണ്ട്. പ്രായം 18‐42. കായിക പരീക്ഷ, മെഡിക്കൽ പരിശോധന, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.   Read on deshabhimani.com

Related News