ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിൽ



ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിൽ 53 ഒഴിവ്‌. കരാർ നിയമനമാണ്‌. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അഡീഷണൽ ജനൽ മാനേജർ,സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി ചീഫ്‌ പ്രോജക്ട്‌ ഓഫീസർ, പ്രോജക്ട്‌ ഓഫീസർ, സീനിയർ കൺസൽട്ടന്റ്‌, കൺസൽട്ടന്റ്‌ തസ്‌തികകളിലാണ്‌  ഒഴിവ്‌. പെർമനന്റ്‌ തസ്‌തികയിലേക്ക്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ20. ഓൺലൈനായി അപേക്ഷിച്ചതിനുശേഷം തപാലിൽ അയക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 30. ഫിക്‌സ്‌ഡ്‌ ടേം കോൺട്രാക്ട്‌ ബേസിസ്‌ എഫ്‌ടിസി തസ്‌തികയിലേക്ക്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ആഗസ്‌ത്‌ 10, തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 20, എഫ്‌ടിസി കൺസൽട്ടന്റ്‌ തസ്‌തികയിലേക്ക്‌  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 30, തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്‌തംബർ 10. വിശദ വിവരങ്ങൾക്ക്‌ www.hslvizag.in Read on deshabhimani.com

Related News