വിശാഖപട്ടണം സ്‌റ്റീൽ പ്ലാന്റിൽ



വിശാഖപട്ടണം സ്‌റ്റീൽ പ്ലാന്റിൽ അപ്രന്റിസ്‌ 319 ഒഴിവുണ്ട്‌. ട്രേഡ്‌അപ്രന്റിസ്‌ വിഭാഗത്തിലാണ്‌ ഒഴിവ്‌. ഫിറ്റർ 75, ടർണർ 10, മെഷീനിസ്‌റ്റ്‌ 20, വെൽഡർ(ഗ്യാസ്‌ആൻഡ്‌ ഇലക്ട്രിക്‌) 40, മെക്കാനിക്‌ മെഷീൻ ടൂൾസ്‌ മെയിന്റനൻസ്‌ 20,  ഇലക്ട്രീഷ്യൻ 60, കാർപന്റർ 20, മെക്കാനിക്‌ റഫ്രിജറേഷൻ ആൻഡ്‌ എയർ കണ്ടീഷനിങ്‌ 14, മെക്കാനിക്‌ ഡീസൽ 30, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ്‌ പ്രോഗ്രാമിങ്‌ അസിസ്‌റ്റന്റ്‌ (കോപ്പ ) 30 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ എൻസിവിടി സർടിഫിക്കറ്റ്‌. പ്രായം 18–-25. കംപ്യൂട്ടർ ബേസ്‌ഡ്‌ ടെസ്‌റ്റിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 17.  www.apprenticeshipindia.orgൽ രജിസ്‌റ്റർ ചെയ്‌തവരാകണം അപേക്ഷകർ.  വിശദവിവരത്തിന്‌  www.vizagsteel.com Read on deshabhimani.com

Related News