അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ



ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ ഏഴ്  ഒഴിവുണ്ട്‌. ദിവസ വേതനാടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത:  ബിഎ/ബിഎസ്‌സി/ബികോം ബിരുദം,  ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാർത്താ ഏജൻസിയുടേയോ എഡിറ്റോറിയൽ വിഭാഗത്തിൽ രണ്ട്‌ വർഷത്തെ പ്രവൃത്തി പരിചയം. ഇവരുടെ അഭാവത്തിൽ ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയോ പിജി ഡിപ്ലോമയോ ഉള്ളവരേയും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ജേണലിസം, മാസ് കമ്യൂണിക്കേഷൻസ്, പബ്ലിക് റിലേഷൻസ്, ജേണലിസം കം വിഡിയോ പ്രൊഡക്ഷൻ ബിരുദമുള്ളവരേയും പരിഗണിക്കും. പ്രായം: 20–- 40.  അപേക്ഷ ജൂലൈ 10ന് വൈകിട്ട് അഞ്ചിനകം aioprd2021@gmail.com എന്ന ഇ–-മെയിലിലോ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് (എ) വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലോ ലഭിക്കണം. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ:  0471 2518586. Read on deshabhimani.com

Related News