റെയിൽവേയിൽ അപ്രന്റിസ്‌



വെസ്‌റ്റ്‌ സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്‌ 716 ഒഴിവുണ്ട്‌. കോട്ട ഡിവിഷനിലാണ്‌ അവസരം. ഇലക്ട്രീഷ്യൻ 135, ഫിറ്റർ 102, വെൽഡർ (ഗ്യാസ്‌ ആൻഡ്‌ ഇലക്ട്രിക്‌) 43, പെയിന്റർ 75, മേസൺ 61, കാർപന്റർ 73, ഇലക്ട്രോണിക്‌സ്‌ 30, പ്ലംബർ 58, ഫോർജർ ആൻഡ്‌ ഹീറ്റ്‌ ഓപറേറ്റർ ബ്ലാക്ക്‌ സ്‌മിത്ത്‌ 63, വയർമാൻ 50, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ്‌ അസിസ്‌റ്റന്റ് 10, മെഷീനിസ്‌റ്റ്‌ 5, ടർണർ 2, ലാബ്‌ അസിസ്‌റ്റന്റ്‌ 2, ട്രെയിൻ ഓപറേറ്റർ 2, ഡ്രാഫ്‌റ്റ്സ്‌മാൻ 5 എന്നിങ്ങനെയാണ് ഒഴിവ്‌. പ്രായം 15–-24. 2021 ഏപ്രിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌  പ്രായം കണക്കാക്കുന്നത്‌. യോഗ്യത പത്താം ക്ലാസ്സും ഐടിഐയും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.mponline.gov.in. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 30. Read on deshabhimani.com

Related News