രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നേഴ്സ്



റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നേഴ്സ്  370  ഒഴിവുണ്ട്‌.  എഴുത്തുപരീക്ഷയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്.  യോഗ്യത: നേഴ്സിങ് (Hons.) ബിഎസ്‌സി/ഇന്ത്യൻ നേഴ്സിങ് കൗൺസിൽ നൽകുന്ന ബിഎസ്‌സി നേഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക്‌ ബിഎസ്‌സി നേഴ്സിങ്. നേഴ്സ് ആൻഡ് മിഡ്വൈഫായി സംസ്ഥാന/ഇന്ത്യൻ നേഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ ഇന്ത്യൻ നേഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നേഴ്സിങ് കൗൺസിലിൽനിന്നുള്ള ജനറൽ നേഴ്സിങ് മിഡ്വൈഫറി ഡിപ്ലോമ. നേഴ്സ് ആൻഡ് മിഡ്വൈഫായി സംസ്ഥാന/ഇന്ത്യൻ നേഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായം 35. www.rimsranchi.org വഴി ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 30. Read on deshabhimani.com

Related News